ഒറ്റപ്പാലത്ത് കത്തിക്കുത്തില്‍ ഒരു മരണം, മറ്റൊരാള്‍ക്ക് പരിക്ക്

By praveen prasannan.10 Jun, 2017

imran-azhar

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് ഒരാള്‍ കുത്തേറ്റ് മരിച്ചു. മറ്റൊരാള്‍ക്ക് കുത്തേറ്റു. കണ്ണിയന്പുറം സ്വദേശി പ്രജിന്‍ ആണ് മരിച്ചത്. വാണിയംകുളം സ്വദേശി രഞ്ജിത്തിനാണ് കുത്തേറ്റത്.

കണ്ണിയന്പുറം ജെ കെ നഗറില്‍ കുനത്തുള്ളിക്കടവ് റെയില്‍വേ ട്രാക്കിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രജിന്‍ രണ്ട് വര്‍ഷം മുന്പ് കണ്ണിയന്പുറത്ത് പൂരത്തിനിടെ ഇരട്ടക്കൊല നടന്നതിലെ പ്രതിയാണ്.


സംഘര്‍ഷ വിവരമറിഞ്ഞെത്തിയ പൊലീസിന് രക്തത്തില്‍ കുളിച്ച് കിടക്കുന്ന പ്രജിനെയാണ് കാണാനായത്. തുടര്‍ന്ന് വാളിയംകുളം പി കെ ദാസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രജിനെ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

സംഘര്‍ഷത്തിനിടെ പ്രജിന്‍ രഞ്ജിത്തിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. രഞ്ജിത്തിനെ ഒറ്റപ്പാലത്തെ വള്ളുവനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.