പാലത്തായി പീഡനം പ്രതി പത്മരാജന് ജാമ്യം

By online desk .16 07 2020

imran-azhar

 

കണ്ണൂര്‍: പാലത്തായിയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബി ജെ പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം. പത്മരാജൻ അറസ്റ്റിലായി 90 ദിവസം പൂർത്തിയാക്കുമ്പോഴാണ് അന്വേഷണ സംഘം ഭാഗികമായി കുട്ടാ പത്രം സമർപ്പിച്ചത് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെതിരെ നേരത്തെ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

 

തലശ്ശേരി ജില്ല കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ഒഴിവാക്കി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്.

 


ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുളള കുറ്റങ്ങളാണ് ഇതിലുള്ളത്. കുട്ടിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടന്നും എന്നാല്‍ ലൈംഗിക അതിക്രമം നടന്നോ എന്നത് തുടരന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നുമാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. മാത്രവുമല്ല, കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടന്നും കുറ്റപത്രത്തില്‍ പറയുന്നു.

OTHER SECTIONS