സ്വര്‍ണ്ണത്തിന് വേണ്ടി അച്ഛന്റെ മകളെ ബലി നല്‍കി, മൃതദേഹം മന്ത്രവാദി ബലാത്സംഗം ചെയ്തു

By sruthy sajeev .10 Jun, 2017

imran-azhar

കാണ്‍പൂര്‍: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വന്തം മകളെ മാതാപിതാക്കള്‍ ബലി നല്‍കി. ഉത്തര്‍ പ്രദേശിലെ കനൗജിലാണ് സംഭവം. 15 വയസ്‌സുകാരിയായ മകളെ ബലിയായി നല്‍കിയാല്‍ അഞ്ചു കിലോ സ്വര്‍ണ്ണം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് മന്ത്രവാദി ഈ കുടുംബത്തോടൊപ്പം കൂടിയത്.

 

ജ്വല്‌ളറി ഉടമയായ മഹാവീര്‍ പ്രസാദ്(55), പുഷ്പ(50) എന്നിവരുടെ മകളാണ് അരുംകൊലയ്ക്ക് ഇരയായത്. മന്ത്രവാദി, മഹാവീര്‍ പ്രസാദിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ബലി നല്‍കിയ മണിക്കൂറുകള്‍ക്ക് ശേഷം സ്വര്‍ണ്ണം ലഭിക്കുമെന്നായിരുന്നു മന്ത്രവാദിയുടെ വാഗ്ദ്ദാനം.

 

കഴിഞ്ഞ ചൊവാഴ്ച രാത്രി മഹാവീറും കുടുംബവും ശര്‍മ്മയോടൊപ്പം അന്ന പൂര്‍ണ്ണക്ഷേത്രത്തിലെത്തി. പ്രാര്‍ത്ഥനകള്‍ക്കു ശേഷം ക്ഷേത്രത്തിനു സമീപമുള്ള ആല്‍മരച്ചുവട്ടിലേയ്ക്ക് പെണ്‍കുട്ടിയെ എത്തിച്ചു. അര്‍ദ്ധ ബോധാവസ്ഥയിലായ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ മുന്നില്‍ വച്ച് നഗ്‌നയാക്കിയാണ് പൂജകള്‍ ചെ
യ്തത്.

 


പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചുകൊന്നതിനു ശേഷം സമീപത്തുള്ള പാടത്ത് മൃതദേഹം ഉപേക്ഷിച്ചു. മാതാപിതാക്കള്‍ സമീപത്ത് നില്‍ക്കുമ്പോള്‍ തന്നെയാണ് പെണ്‍കുട്ട
ിയുടെ മൃതദേഹത്തെ പീഡനത്തിനിരയാക്കിയത്. പിന്നീട് കഴുത്ത് മുറിച്ചു കുട്ടിയുടെ ചോര കുല ദേവതയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തു.

 


പൂജകള്‍ക്കള്‍ക്കു ശേഷവും സ്വര്‍ണ്ണം ലഭിക്കാതെ വന്നതോടെയാണ് മാതാപിതാക്കള്‍ മന്ത്രവാദിയുടെ നേര്‍ക്ക് തിരിഞ്ഞത്. പിന്നിട് പൊലീസ് സ്‌റ്റേഷനിലെത്തി തങ്ങളുടെ മകളെ കൃഷ്ണ ശര്‍മ്മ തട്ടിക്കൊണ്ടു പോയതായി പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ശര്‍മ്മയെ പൊലീസ് അറസ്റ്റു ചെയ്തതോടെ സംഭവത്തിന്റെ അരും ക്രൂരതയില്‍ മുനുഷ്വത്വം ഞെട്ടി. മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് മറ്റൊരു മകള്‍ കൂടെയുണ്ട്.