പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു

By praveen prasannan.18 Mar, 2017

imran-azhar

പത്തനംതിട്ട: പത്തുവയസുകാരിയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. താഴൂര്‍ സ്വദേശി റെജിയാണ് റിമാന്‍ഡ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന റെജി കയറിപ്പിടിക്കാനും ശ്രമിച്ചിരുന്നു.

പെണ്‍കുട്ടിയെ അശ്ളില ചിത്രങ്ങള്‍ കാണിക്കാനും റെജി ശ്രമിച്ചിരുന്നു. പെണ്‍കുറ്റ് ടിയുടെ വീടിന് സമീപമാണ് റെജിയും താമസിച്ചിരുന്നത്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൌണ്‍സിലിംഗിലാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും നാട്ടുകാരും തെളിവുകള്‍ ശേഖരിച്ചു. ഈ സാഹചര്യത്തില്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ശാരീരിക ഉപദ്രവത്തിനും ശല്യം ചെയ്തതിനും കേസെടുത്തിട്ടുണ്ട്.

OTHER SECTIONS