പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവ് അറസ്റ്റില്‍

By Online Desk .17 10 2019

imran-azhar

 

 

വെഞ്ഞാറമൂട്. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആനാട് മേലേ കല്ലിയോട് ഗോകുല ഭവനില്‍ ഗോകുല്‍(18) ആണ് അറസ്റ്റിലായത്. ചുള്ളാളം സ്വദേശിയായ 17 കാരിയാണ് ഇയാളുടെ വിവാഹ വാഗ്ദാനത്തില്‍ കുടുങ്ങി പീഡനത്തിനിരയായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ട് പോയത്. പിന്നീട് തമിഴ്നാട്ടിലുള്ള ഈറോഡില്‍ വീട് വാടകക്ക് എടുത്ത് അവിടെ വച്ച് പീഡത്തിനിരയാക്കി. പെണ്‍കുട്ടിയെ കാണാതായ ദിവസം തന്നെ മാതാവ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

 

ഇതിനിടെ റൂറല്‍ എസ്.പി. അശോകിന്റെ നിര്‍ദ്ദേശ പ്രകാരം ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി.വിദ്യാധരന്‍ ഒരു സ്പെഷ്യല്‍ സ്‌ക്വോഡും രൂപീകരിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.ജയന്‍, സബ് ഇന്‍സ്പെക്ടര്‍ കെ.വി. ബിനീഷ് ലാല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മഹേഷ്, പ്രകാശ്, അഭിനേഷ് എന്നിവരാണ് സ്‌ക്വാഡിലുണ്ടായിരുന്നത്. ഈ സംഘം മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയും പെണ്‍കുട്ടിയും ഈറോഡിലുണ്ടന്ന് കണ്ടെത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് ശേഷം യുവാവിനെതിരെ പോക്സോ കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കി.

 

OTHER SECTIONS