ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

By online desk.20 07 2019

imran-azhar

 

 

കൊച്ചി: ആലുവയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. വയനാട് സ്വദേശി വേലംപറമ്പില്‍ രോഹിതിനെയാണ് ആലുവ പറവൂര്‍ കവലയില്‍ നിന്ന് എക്സൈസ് ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടിയത്. വയനാട് നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവുമായി ആലുവയിലെത്തിയ രോഹിതിനെ എക്സൈസിന്റെ പ്രത്യേക സംഘം പിടികൂടുകയായിരുന്നു. ഇടപാടുകാരുടെ ആവശ്യാനുസരണം ബാഗ്ലൂരില്‍ നിന്ന് കഞ്ചാവെടുത്ത് വിവിധ ജില്ലകളിലെ വിതരണം ചെയ്യുകയാണ് ഇയാള്‍ ചെയ്യുന്നതെന്ന് എക്സൈസ് സംഘം പറയുന്നു. ഇയാളുടെ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഇയാളുടെ ഇടപാടുകാരില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോഴിക്കോട് മയക്കുമരുന്ന് കടത്തില്‍ രണ്ട് കേസുകളില്‍ പ്രതിയാണ് ഇയാള്‍.

OTHER SECTIONS