കടുത്തുരുത്തി മേഖലയിലെ വീടുകളില്‍ കഞ്ചാവ് ചെടികള്‍ എക്‌സൈസ് സംഘം കണ്ടെത്തി

By uthara.04 05 2019

imran-azhar

കോട്ടയം: കോട്ടയം കടുത്തുരുത്തിയിലെ വീടുകളിൽ നിന്ന് എക്‌സൈസ് സംഘം കഞ്ചാവ് ചെടികള്‍ കണ്ടെത്തി. യുവാക്കള്‍ അസാധാരണമായി ചില വീടുകളിലെ ടെറസുകളില്‍ അസാധാരണമായ കൂട്ടം നിൽക്കുന്നു എന്ന സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അലങ്കാരച്ചെടികള്‍ക്കൊപ്പം കഞ്ചാവുചെടികലും വളർത്തിയതായി കണ്ടെത്തി .

 

എക്‌സൈസ് സംഘം ചെടികള്‍ പറിച്ചെടുത്തു നശിപ്പിക്കുകയും യുവാവിനെതിരെ സംഭവത്തില്‍ കേസെടുക്കുകയും ചെയ്തു . വീട്ടില്‍ കൃഷി തുടങ്ങിയത് ഇടുക്കിയിലും തമിഴ്‌നാട്ടിലും പോയി കഞ്ചാവ് വാങ്ങാന്‍ ഉള്ള മടികാരണമാണ് എന്ന് പിടികൂടിയ ഒരു യുവാവ് പൊലീസിനോട് വ്യക്തമാക്കി .

OTHER SECTIONS