ക്വട്ടേഷന്‍ ആക്രമണം : പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍

By online desk.26 Dec, 2017

imran-azhar


കോഴിക്കോട്: കോഴിക്കോട് പുതുപ്പണം പാലയാട് പാലയാട് നടയിലെ ആട്ടോ ഡ്രൈവര്‍ ഒ പി ശ്രീജേഷിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയിലായി. ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘത്തിലെ ചെമ്മരത്തൂര്‍ അനമനരി ഹൌസില്‍ അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്.

പോപ്പുലര്‍ ഫ്രണ്ടിന്‍റെ ക്വട്ടേഷനായിരുന്നു ആക്രമണമെന്ന് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ആട്ടോ വിളിച്ചവരും മോട്ടോര്‍ ബൈക്കില്‍ പിന്‍തുടര്‍ന്നവരും ചേര്‍ന്ന് നവംബര്‍ 28നാണ് ശ്രീജേഷിനെ ആക്രമിച്ചത്.

ഇരുന്പ് വടികളും വാളും കൊണ്ടായിരുന്നു ആക്രമണം. ശ്രീജേഷിന് മാരകമായി പരിക്കേറ്റിരുന്നു.

മുഖം മൂടി ധരിച്ചാണ് പൊലീസ് അബ്ദുള്‍ ലത്തീഫിനെ കോടതിയില്‍ ഹാജരാക്കിയത്. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാലാണിത്.

 

 

OTHER SECTIONS