ഗര്‍ഭിണിയായ യുവതിയെ വെട്ടി കഷണമാക്കി ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു

By Online Desk.31 Jan, 2018

imran-azhar


ഹൈദരാബാദ്: യുവതിയുടെ കൈാലുകള്‍ ഒരു ചാക്കില്‍. വെട്ടിയെടുത്ത തലയും ഉടലും മറ്റൊരു ചാക്കില്‍. മാലിന്യം ശേഖരിക്കാനെത്തിയ മുനിസിപ്പാലിറ്റി തൊഴിലാളി
കളാണ് ഇത് കണ്ടെത്തിയത്. ഹൈദരാബാദില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റോഡിലെ കൊണ്ടാപൂരിലാണ് സംഭവം. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നടത്തിയ
പരിശോധനയില്‍ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

 

മാലിന്യം ശേഖരിക്കാന്‍ വന്ന ജീവനക്കാര്‍ ചാക്കിനുള്ളില്‍ നിന്ന് രക്തം വാര്‍ന്നു വരുന്നത് കണ്ട് പരിശോധന നടത്തുകയായിരുന്നു. ഇറച്ചിക്കടക്കാര്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായതിനാല്‍ ഇറച്ചി മാലിന്യമാണെന്ന് കരുതിയാണ് പരിശോധന നടത്തിയത്. എന്നാല്‍
ചാക്ക് തുറന്ന തൊഴിലാളികളെ ഞെട്ടിച്ചുകൊണ്ട് ചാക്കിനുള്ളില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ പുറത്തേക്ക് വന്നു.

 


തൊഴിലാളികള്‍ ഉടന്‍ തന്നെ സൂപ്പര്‍വൈസറെ വിവരം അറിയിക്കുകയും അവര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. എട്ട് മണിയോട് കൂടി പോലീസ് എത്തി.
ഹൈദരാബാദിലെ പ്രമുഖ ഐടി കമ്പനികള്‍ സ്ഥിതി ചെയ്യുന്ന മേഖലയാണ് ഇത്. ഇവിടുത്തെ താമസക്കാരില്‍ ഭൂരിപക്ഷവും ടെക്കികളാണ്. മൃതദേഹത്തിന് 23 ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം. തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച പുലര്‍ച്ചയോ ആകാം മൃതദേഹം കൊണ്ടു ഉപേക്ഷിച്ചതെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.

 

കൊല്‌ളപെ്പട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്‌ള. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. വയറ്റില്‍ ശക്തമായ അടിയേറ്റതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

 

OTHER SECTIONS