രാജസ്ഥാനില്‍ നഗരസഭ ജീവനക്കാര്‍ മധ്യവയസ്‌കനെ അടിച്ചുകൊന്നു

By BINDU PP.17 Jun, 2017

imran-azhar

 

 


ജയ്പൂര്‍: പ്രാഥമിക ക്യത്യങ്ങള്‍ നിര്‍വഹിക്കുകയായിരുന്ന സ്ത്രീകളുടെ ചിത്രങ്ങളെടുക്കുന്നത് തടഞ്ഞ മധ്യവയസ്‌കനെ നഗരസഭ ജീവനക്കാര്‍ അടിച്ചു കൊന്നു. സഫര്‍ ഹുസൈന്‍(55) ആണ് നഗരസഭ ജീവനക്കാരുടെ അടിയേറ്റ് മരിച്ചത്. രാജസ്ഥാനിലെ ബഗ് വാസ് കാച്ചി ബാസ്റ്റിയില്‍ വെള്ളിയാഴ്ച രാവിലെ 6.30നാണ് സംഭവം. സ്വഛ് ഭാരത് ക്യാമ്പയിന്റെ ഭാഗമായി നഗരസഭ ജീവനക്കാര്‍ നടത്തിയപ്രവര്‍ത്തനങ്ങള്‍ക്കിടയിലായിരുന്നു സംഭവം.രാവിലെ നടക്കാനിറങ്ങിയ നഗരസഭ ജീവനക്കാര്‍ തുറസ്സായ സ്ഥലത്ത് സ്ത്രീകള്‍ പ്രാഥമിക കൃത്യങ്ങള്‍ ചെയ്യുന്നത് കണ്ട് ചിത്രം പകര്‍ത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച സഫര്‍ ഹുസൈനെ ജീവനക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഫര്‍ പിന്നീട് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.