മദ്യം നല്‍കി വൃദ്ധന്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി

By Online Desk.10 05 2020

imran-azhar

 

ഹൈദരാബാദ്: മദ്യം നല്‍കിയശേഷം ബന്ധുവായ വൃദ്ധന്‍ ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഹൈദരാബാദ് ഫലക്നുമ സ്വദേശിയായ ഇരുപത്തി രണ്ടുകാരിയാണ് ബഞ്ചാറഹില്‍സ് പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ തനിക്ക് താമസസൗകര്യം ഒരുക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി യുവതി ആരോപിച്ചു.
ഏപ്രില്‍ ആദ്യവാരമാണ് യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം ബന്ധുവിന്റെ വീട്ടിലെത്തിയത്. യുവതിയുടെ ആണ്‍സുഹൃത്തും കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് 80 കാരന്‍ ഇരുവര്‍ക്കും മദ്യം നല്‍കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
എന്നാല്‍, യുവതി പരാതി നല്‍കിയതിന് പിന്നാലെ യുവതിയും ആണ്‍സുഹൃത്തും ചേര്‍ന്ന് തന്റെ വിലപിടിപ്പുള്ള വാച്ച് മോഷ്ടിച്ചെന്ന് കാണിച്ച് 80കാരന്‍ മറ്റൊരു പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തതായും എല്ലാവശങ്ങളും അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

OTHER SECTIONS