പോക്സോകേസിൽ ജാമ്യത്തിലിറങ്ങി; പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമം; പ്രതിക്കായി തെരച്ചിൽ

By sisira.19 07 2021

imran-azhar

 

 

 

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പീഡനശ്രമം നടത്തിയതായി പരാതി.

 

കാസർകോട് ചിറ്റാരിക്കലിൽ ആണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന പ്രതി ജ്യാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

 

സംഭവത്തിന് ശേഷം ഒളിവിൽ പോയ കടുമേനി സ്വദേശി ആന്റോ ചാക്കാച്ചനായി പൊലീസ് അന്വേഷണം തുടങ്ങി.

OTHER SECTIONS