65 വയസുകാരിയെ പീഡിപ്പിച്ച 15 വയസുകാരൻ അറസ്റ്റീൽ

By BINDU PP .29 Dec, 2017

imran-azhar

 

 

 

ദില്ലി: 65 വയസുകാരിയെ പീഡിപ്പിച്ച 15 വയസുകാരനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. വിട്ടു ജോലിക്ക് നിൽക്കുന്ന വൃദ്ധയെയാണ് പീഡിപ്പിച്ചത്. പീഡനം വിവരം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് കൗമാരക്കാരന്‍ വൃദ്ധയെ ഭീഷണിപ്പെടുത്തിയതായും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പ്രതിയുടെ ഭീഷണിയില്‍ ഭയന്ന വൃദ്ധ പീഡന വിവരം പുറത്തു പറയാനോ പൊലീസില്‍ പരാതി നല്‍കാനോ തയ്യാറായില്ല. എന്നാല്‍ വൃദ്ധയെ അക്രമിക്കാനായി ഡിസംബര്‍ 23 ന് പ്രതി വീണ്ടും വീട്ടില്‍ എത്തിയതോടെയാണ് പീഡന വിവരം പുറം ലോകം അറിഞ്ഞത്.വൃദ്ധയുടെ വീട്ടില്‍ എത്തിയ പ്രതി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വാതില്‍ തുറക്കാന്‍ വൃദ്ധ തയ്യാറായില്ല. തുടര്‍ന്ന് പ്രതി ഭീഷണിപ്പെടുത്തുകയും വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സമയം രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ട് വൃദ്ധ നിലവിളിച്ചപ്പോള്‍ അയല്‍ക്കാരന്‍ ഓടി എത്തി.

OTHER SECTIONS