പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

By online desk .14 02 2020

imran-azhar

 

 

വെഞ്ഞാറമൂട്: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വീണ്ടും അറസ്റ്റില്‍. ആറ്റിങ്ങല്‍ അണ്ടൂര്‍ക്കോണം കലാഭവനില്‍ അഖില്‍ (അക്കു-23 ) ആണ് കിളിമാനൂര്‍ പൊലീസിന്റെ പിടിയിലായത്. 2019ല്‍ പാങ്ങോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അഖിലിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അടുത്ത കാലത്തായാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. കിളിമാനൂരില്‍ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി വീട്ടില്‍ കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. അഖിലിന്റെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ആറ്റിങ്ങല്‍ പൊലീസിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. വി.ബേബി, എസ്.ഐ. പ്രൈജു, ഷാജി, സുരേഷ് കുമാര്‍, എ.എസ്.ഐമാരായ ഷാജി, പ്രദീപ്, സി.പി.ഒമാരായ രജിത്, സുജിത്, വിനീഷ്, ദിലീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാന്റ് ചെയ്തു.

 

OTHER SECTIONS