ബലാത്സംഗ ഇരയായ പത്തു വയസ്സുകാരി പ്രസവിച്ചു

By BINDU PP.10 Oct, 2017

imran-azhar

 

 


ഛണ്ഡീഗഡ്: ബലാത്സംഗ ഇരയായ പത്തു വയസ്സുകാരി പ്രസവിച്ചു. ബലാത്സംഗ ഉത്തരവാദിത്വം ഏറ്റെടുത്ത് കുട്ടിയുടെ മുതിര്‍ന്ന അമ്മാവന്‍ രംഗത്തും എത്തി. എന്നാല്‍ ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ കുഞ്ഞിന്റെ പിതാവ് രണ്ടമത്തെ അമ്മാവനാണെന്ന് കണ്ടെത്തി. ആഗസ്റ്റിലായിരുന്നു പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ട് അമ്മാവന്മാരേയും പീഡനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. മൂത്ത അമ്മാവന്‍ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് നവജാതശിശുവിന്റെ ഡിഎന്‍എ പരിശോധന നടത്തി ഇളയ അമ്മാവനെ തിരിച്ചറിഞ്ഞത്. താന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് മൂത്ത അമ്മാവന്‍ പോലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് ഇളയ അമ്മാവനും കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു എന്ന സത്യം പുറത്തുവന്നത്. പിതാവിനെ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനയായിരുന്നു ഇളയ അമ്മാവനെ കുടുക്കിയത്.

 

OTHER SECTIONS