രേഷ്മയെ കുത്തിക്കൊന്ന സംഭവം, പ്രതിയെന്നു സംശയിക്കുന്നയാൾ ആത്മഹത്യചെയ്തു

By sisira.22 02 2021

imran-azhar

 


ഇടുക്കി പള്ളിവാസൽ പവർഹൗസിനു സമീപം പതിനേഴുവയസുകാരിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു അനുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

 

രാവിലെ പള്ളിവാസൽ പവർഹൗസിന് സമീപം തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

 

പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചതിന് ഒരു കിലോമീറ്റർ മാറിയാണ് അനുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട് സ്ഥലമുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

 

കഴിഞ്ഞദിവസമാണ് അനു താമസിച്ചിരുന്ന രാജകുമാരിയിലെ വാടക മുറിയിൽ നിന്ന് രേഷ്മയെ കൊലപ്പെടുത്തുമെന്ന് എഴുതിയ കത്ത് പൊലീസിനു ലഭിച്ചത്. പക്ഷെ അനുവിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

OTHER SECTIONS