റോഡിൽ മഴക്കുഴിയിൽ വീണ് പെണ്‍കുട്ടി മരിച്ചു

By BINDU PP.10 Jul, 2018

imran-azhar

 

 

കായംകുളം: കായംകുളം റോഡിൽ മഴക്കുഴിയിൽ വീണ് പെണ്‍കുട്ടി മരിച്ചു. കായംകുളത്ത് റോഡിലെ കുഴിയില്‍ വീണ് ബൈക്ക് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചത്.കായംകുളം കാര്‍ത്തികപ്പള്ളി റോഡില്‍ ചൂളത്തെരുവിന് സമീപം പിതാവിനോടൊപ്പം ബൈക്കില്‍ പോകവെയാണ് അപകടം. ചിങ്ങോലി ആയിക്കാട് പുത്തന്‍വീട്ടില്‍ ഇര്‍ഷാദിന്റെ മകള്‍ ഇര്‍ഫാന (18) ആണ് മരിച്ചത്.വെളളം നിറഞ്ഞ റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് മറിയുകയും പുറകിലിരുന്ന ഇര്‍ഫാന റോഡിലേക്ക് വീഴുകയുമായിരുന്നു. ഈ സമയം തൊട്ടു പുറകെ വന്ന പ്രൈവറ്റ് ബസ് ശരീരത്ത് കൂടി കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.ഇര്‍ഷാദും ഇര്‍ഫാനയും കായംകുളം ഐക്യ ജംഗ്ഷനിലെ ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് ഇര്‍ഫാന.