രോഹിത് തിവാരിയുടെ കൊലപാതകം; ഭാര്യ അറസ്റ്റില്‍

By anju.24 04 2019

imran-azhar

ന്യൂഡല്‍ഹി: അന്തരിച്ച കോണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ അപൂര്‍വ ശുക്ല അറസ്റ്റില്‍. രോഹിതിന്റെ മരണത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അറസ്റ്റ്.


ഏപ്രില്‍ 16നാണ് രോഹിതിനെ മരിച്ച നിലയില്‍ ഭാര്യ ഡല്‍ഹി സാകേത് മാക്സ് ആശുപത്രിയില്‍ എത്തിച്ചത്. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചാണ് മരണമെമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസ്വോഭാവിക മരണമാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുകൊന്നതാകാമെന്ന നിഗമനത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തി.


മരണത്തിന് പിന്നില്‍ മൂന്നാമതൊരാളുടെ സാന്നിധ്യം കണ്ടെത്തിയില്ല. വീടിനകത്തുള്ള ഒരാളുടെ സാനിധ്യം കൊലപാതകത്തിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് അപൂര്‍വയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. മകനും ഭാര്യയും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് രോഹിതിന്റെ അമ്മ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

 

അറസ്റ്റിന് മുമ്പ് അപൂര്‍വയെ 8 മണിക്കൂറോളം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇവരുടെ രണ്ട് വീട്ടുജോലിക്കാരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. രോഹിതിനെ കാണുമ്പോള്‍ മുക്കില്‍ നിന്നും രക്തം വന്ന നിലയിലായിരുന്നുവെന്ന് വീട്ടുജോലിക്കാരനായ ബോലു മണ്ഡല്‍ മൊഴി നല്‍കിയിട്ടുണ്ട്.

 

OTHER SECTIONS