47 കിലോ ചന്ദനവുമായി കടക്കാൻ ശ്രമിച്ചവരെ പോലീസ് പിടികൂടി

By uthara.12 12 2018

imran-azhar


അഡൂര്‍ : 47 കിലോ ചന്ദനവുമായി കടക്കാൻ ശ്രമിച്ചവരെ പോലീസ് പിടികൂടി .  ബങ്കളത്തെ ടി അബ്ദുല്‍ ഹാരിസ് (23), അഡൂര്‍ മണ്ടെബെട്ടു സ്വദേശിയും പുതുക്കൈ ചൂട്ടുവത്ത് താമസക്കാരനുമായ എം പ്രഭാകരന്‍ (38), കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയിലെ ടി.കെ ഷരീഫ് (19) എന്നിവരെയാണ് കാറുമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത് . ചന്ദനം മുറിച്ചു കടത്താന്‍ ശ്രമിച്ചത് പാണ്ടി വനത്തിലെ ബെദിരടുക്കയില്‍ നിന്നുമാണ് രണ്ടു ലക്ഷത്തോളം രൂപ വിലയുള്ള 47 കിലോ ചന്ദനം പിടികൂടിയത് കാസര്‍കോട് റേഞ്ച് ഓഫീസര്‍ എന്‍ അനില്‍ കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ബി.എച്ച്‌. വിനോദ് കുമാര്‍, എം. ഗോപാലന്‍, എന്‍.വി. സത്യന്‍, കെ.എ. ബാബു, കെ.ആര്‍. ബിനു എന്നിവർ ചേർന്നാണ് പിടികൂടിയത് .

OTHER SECTIONS