എസ് ഡി പി ഐ പ്രവർത്തകന്റെ കൊലപാതകം ; നാല് ആർ എസ് എസ് പ്രവർത്തകർ കൂടി പിടിയിൽ

By online desk .25 10 2020

imran-azhar

 


കണ്ണൂര്‍:എസ് ഡി പി ഐ പ്രവർത്തകനായിരുന്ന സലാഹുദ്ധീനെ കൊലപ്പെടുത്തിയ കേസിൽ നാല് ആർ എസ് എസ് പ്രവർത്തകർ കൂടി പിടിയിൽ. മൊകേരി സ്വദേശി യാദവ്, ചെണ്ടയാട് സ്വദേശി മിഥുൻ, കോളയാട് സ്വദേശി രാഹുൽ കണ്ണോത്ത് സ്വദേശി അശ്വിൻ എന്നിവരാണ് പിടിയിലായത്. ഇന്നലെയാണ് കണ്ണവം സി ഐ യുടെ നേതൃത്വത്തിലുള്ള സംഘം തോക്കികോടി പാലാഴി ക്ഷേത്രത്തിന് സമീപത്തുനിന്നും ഇവരെ പിടികൂടിയത്. അതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. നി ഒരാൾ കൂടിയാണ് പിടിയിലാകാൻ ഉള്ളത്.

 

സെപ്റ്റംബർ എട്ടിനാണ് സലാഹുദ്ധീനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കണ്ണവത്തെ എസ്ഡിപിഐ പ്രാദേശിക നേതാവായ ഇയാൾ 2018 ഇൽ എ ബി വി പി പ്രവർത്തകനായ ശ്യാമപ്രസാദിന്റെ വധിച്ച കേസിലെ ഏഴാം പ്രതിയാണ് .

OTHER SECTIONS