ദ​ളി​ത് വി​ദ്യാ​ർ​ഥി​ക​ളെ കു​തി​രാ​ല​യ​ത്തി​ൽ ഇ​രു​ത്തി​യ സം​ഭ​വം ; മൂന്ന് പേരെ അ​റ​സ്റ്റ് ചെ​യ്തു

By BINDU PP .28 Feb, 2018

imran-azhar

 

 


കുളു: ഹിമാചൽ പ്രദേശിൽ പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച കാണാനെത്തിയ ദളിത് വിദ്യാർഥികളെ കുതിരാലയത്തിൽ ഇരുത്തിയ സംഭവത്തിൽ സ്കൂളിലെ ഹെഡ്മാസ്റ്റർ അടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 12 ദിവസം പിന്നിട്ടതിനു ശേഷമാണ് പ്രധാനാധ്യാപകൻ രാജൻ ഭരദ്വാജ്, അധ്യാപകനായ അജയ് താക്കൂർ, ഉച്ചഭക്ഷണം പാകംചെയ്യുന്ന ദിലെ റാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായ മൂന്നു പേർക്കും കുളു ജില്ലാ കോടതി ജാമ്യം അനുവദിച്ചു.കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സ്കൂളിലെ ഉച്ചഭക്ഷണത്തിൽവരെ ജാതിയമായ വിവേചനം കാണുക്കുന്നതായി കുട്ടികൾ മൊഴി നൽകി.

OTHER SECTIONS