ഏഴ് വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

By praveen prasannan.12 Jun, 2017

imran-azhar

തിരുവനന്തപുരം: കാട്ടായിക്കോണത്ത് ഏഴ് വയസുകാരി തൂങ്ങിമരിച്ച നിലയില്‍. കുളിമുറിയിലെ ജനല്‍ കന്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് കാണാതാവുകയായിരുന്നു.

അയല്‍വീടുകളിലും മറ്റും അമ്മ അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല. തുടര്‍ന്ന് കുളിമുറിയില്‍ പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയങ്കിലും ജീവ രക്ഷിക്കാനായില്ല. പോത്തന്‍കോട് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.