വാട്ട്സ് ആപ്പ് വഴി പെൺവാണിഭം നടത്തിവന്ന താരയാന്റിയും കൂട്ടാളികളും അറസ്റ്റിൽ

By Greeshma G Nair.18 Mar, 2017

imran-azhar

 

 


ഉത്തർ പ്രദേശ് : സമൂഹ മാധ്യമങ്ങൾ വഴി പെൺവാണിഭം നടത്തിവന്ന സ്ത്രീയും കൂട്ടാളികളും അറസ്റ്റില്‍. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇവര്‍ അറസ്റ്റിലാവുന്നത്. താര ആന്റി എന്നറിയപ്പെടുന്ന മഞ്ജു, ഇവരുടെ കൂട്ടാളികളായ മൂന്നു പുരുഷന്‍മാര്‍ എന്നിവരാണു പിടിയിലായത്.

 

ഉത്തരാഖണ്ഡ് സ്വദേശിനിയായ 16 വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ട കേസില്‍ 'താര ആന്റി' ക്കെതിരെ പോലീസ് കേസെടുത്തിരുന്നു . ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണു താരയെയും കൂട്ടാളികളെയും കുടുക്കിയത്. വാട്‌സാപ്പ് വഴിയാണ് താരയെത്തേടി ആവശ്യക്കാര്‍ എത്തുന്നത്. ഗാസിയാബാദിലെ ഫ്ലാറ്റിനുളളിൽ മൂന്നു വർഷമായി ഇവർ പെൺവാണിഭം നടത്തി വരികയായിരുന്നു .

 

വാട്‌സ് ആപ്പിലെ നിരവിധി ഗ്രൂപ്പുകളില്‍ സജീവാംഗമായ താര ഈ ഗ്രൂപ്പുകള്‍ വഴിയും വാട്‌സാപ്പ് മെസേജ് വഴിയുമാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. ആവശ്യക്കാരെ തിരിച്ചറിഞ്ഞാല്‍ പിന്നെ നിരന്തര സംഭാഷണങ്ങളിലൂടെ ഇവര്‍ ആളുകളുമായി ബന്ധം സ്ഥാപിക്കും. ഗാസിയാബാദില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് ഷാലിമാര്‍ ഗാര്‍ഡനിലെ ഫ്ലാറ്റിനുള്ളിൽ പെണ്‍കുട്ടികളെ എത്തിക്കുന്നത്.

 

താര, രാജീവ് എന്നിവരില്‍നിന്നു പിടിച്ചെടുത്ത മൂന്നു ഫോണുകളില്‍നിന്നു സംഘത്തിന്റെ പ്രവര്‍ത്തന രീതികള്‍ പോലീസിന് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഡല്‍ഹി ഏരിയ, എന്‍.സി.ആര്‍. ഏരിയ, ഗാസിയാബാദ് ഏരിയാ എന്നീ ഗ്രൂപ്പുകളിലായി 100 ഓളം ആവശ്യക്കാര്‍ ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നുണ്ട്.