16 കാരന്‍ വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചുവരുത്തി സെക്‌സ്; അധ്യാപിക അറസ്റ്റില്‍

By RK.14 01 2022

imran-azhar


സൗത്ത് കാരലിന: വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ സൗത്ത് കാരലിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം. വിദ്യാര്‍ത്ഥിയുമായി ലൈംഗിക വേഴ്ച നടത്തുന്ന വിവരം അറിഞ്ഞ ഒരാള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി അധ്യാപികയെ അറസ്റ്റ് ചെയ്തു.

 

ചോദ്യം ചെയ്യലില്‍ അധ്യാപിക കുറ്റം സമ്മതിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ് ചെയ്തു. അധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

 

ഡിസംബര്‍ 31-നാണ് ഇതുമായി ബന്ധപ്പെട്ട പരാതി പൊലീസിന് ലഭിച്ചത്. പിക്കന്‍സ് കൗണ്ടിയിലെ ഒരു സ്‌കൂളില്‍ അധ്യാപികയായ കാതറിന്‍ ഫ്ളോഗര്‍ പെല്‍ഫ്രെയാണ് അറസ്റ്റിലായത്. 31 വയസ്സുള്ള കാതറിന്‍ ഫ്ളോഗര്‍ പെല്‍ഫ്രെ 2017 മുതല്‍ ഈ സ്‌കൂളിലെ അധ്യാപികയാണ്.

 

16 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ ക്ലാസില്ലാത്ത ദിവസം ക്ലെംസണിനടുത്തുള്ള വീട്ടിലേക്ക് വിളിപ്പിക്കുകയും ലൈംഗിക ബന്ധം നടത്തുകയും ചെയ്തു എന്നാണ് പരാതി. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് പതിനായിരം ഡോളറിന്റെ ജാമ്യത്തില്‍ വിട്ടു.

 

ഫ്ലോറിഡയില്‍, 14കാരനായ വിദ്യാര്‍ത്ഥിയെ തന്റെ കാറില്‍ വച്ച് നിരന്തരം ലൈംഗിക ബന്ധത്തിന് ഇരയാക്കിയ 31-കാരിയായ അധ്യാപികയെ മാസങ്ങള്‍ക്കുമുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫ്ലോറിഡയിലെ മിഡില്‍ സ്‌കൂള്‍ അധ്യാപികയായ ബ്രിട്ടനി ലോപ്പസ് എന്ന 31 കാരിയാണ് കാറില്‍ വച്ച് ഒരു വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അന്ന് അറസ്റ്റിലായത്. കൗമാരക്കാരനായ വിദ്യാര്‍ത്ഥിയെ ഒന്നിലധികം തവണ ലൈംഗിക ബന്ധത്തിന് ഇരയാക്കി എന്ന കേസിലാണ് അറസ്റ്റ്.

 

 

 

OTHER SECTIONS