തിരൂരിൽ ബസിൽ ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർക്കെതിരെ പരാതി

By Sooraj Surendran.10 10 2019

imran-azhar

 

 

മലപ്പുറം: തിരൂരിൽ ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതായി പരാതി. സ്വകാര്യ ബസിലാണ് സംഭവം. ബസിലെ കണ്ടക്ടർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സഹയാത്രിക മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പൊലീസിന് കൈമാറി. ദൃശ്യങ്ങൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

OTHER SECTIONS