ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പങ്കുവച്ചു: കായംകുളത്ത് നാലുപേര്‍ അറസ്റ്റില്‍

By uthara.27 04 2019

imran-azhar

കായംകുളം: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്പായ 'ഷെയര്‍ ചാറ്റി'ലൂടെ പരിചയം സ്ഥാപിച്ച ശേഷം ഭാര്യമാരെ പരസ്പരം കൈമാറിയ നാലു പേരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള അറസ്റ്റ്. കൃഷ്ണപുരം കാപ്പില്‍മേക്ക് സ്വദേശി കിരണ്‍ (35), വവ്വക്കാവില്‍ വാടകയ്ക്ക് താമസിക്കുന്ന സീതി (39), കൊല്‌ളം പെരിനാട് കേരളപുരം സ്വദേശി ഉമേഷ് (28), തിരുവല്‌ള പായിപ്പാട് സ്വദേശി ബ്‌ളസറിന്‍ എന്നിവരെയാണ് സി.ഐ പി.കെ. സാബുവിന്റെ നേതൃതത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കിരണിന്റെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: 2018 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം.

 


നാല് കുടുംബങ്ങളാണ് ഷെയര്‍ ചാറ്റിംഗ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. ആരുടെയെങ്കിലും വീട്ടില്‍ ഒത്തുകൂടിയ ശേഷം ഭാര്യമാരെ പരസ്പരം കൈമാറി ഒരുകിടക്കയില്‍ തന്നെ ബന്ധപ്പെടുന്നതായിരുന്നു ഇവരുടെ രീതി. കിരണ്‍ ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ അര്‍ഷാദ് കായംകുളത്തെത്തുകയും കിരണ്‍ ഭാര്യയെ അര്‍ഷാദിന് കൈമാറുകയും ചെയ്തു. പിന്നീട് ഒരിക്കല്‍ സീതിയുടെ വീട്ടില്‍ കിരണ്‍ ഭാര്യയുമായി എത്തി.

 

ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവെച്ചു. ഉമേഷിന്റെയും ബ്‌ളസറിന്റെയും വീട്ടിലും കിരണ്‍ ഭാര്യയെ കൊണ്ടു പോയി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ എതിര്‍ത്തിനാല്‍ ശ്രമം പരാജയപ്പെട്ടു.രണ്ട് ദിവസം മുന്‍പ് സമാനമായ മറ്റൊരു യാത്രയ്ക്കിടെ ഈ യുവതി കിരണിന്റെ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടി കായകുളം പൊലീസ് സ്‌റ്രേഷനില്‍ അഭയംപ്രാപിക്കുകയായിരുന്നു.തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

OTHER SECTIONS