കണ്ണൂരിൽ സഹോദരങ്ങളെ മരിച്ചനിലയിൽ കണ്ടെത്തി ; മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ്

By online desk .18 09 2020

imran-azhar

 

കണ്ണൂര്‍: കണ്ണൂരിൽ സഹോദരങ്ങളെ മരിച്ചനിലയിൽ കണ്ടെത്തി. പിണറായി വടക്കുംഭാഗത്താണ് സഹോദരങ്ങളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചിറമ്മൽ വീട്ടിൽ സുകുമാരൻ . രമേശൻ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരാളെ തൂങ്ങിമരിച്ച നിലയിലും ഒരാളെ കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പിണറായി പോലീസ് വ്യക്തമാക്കി.

 

OTHER SECTIONS