അമ്മയുടെ അവിഹിത ബന്ധം അച്ഛനോട് പറയുമെന്ന് പറഞ്ഞതിന് ആറു വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു

By Anju N P.15 Dec, 2017

imran-azhar

 


ന്യൂഡല്‍ഹി: അമ്മയുടെ അവിഹിത ബന്ധത്തെക്കുറിച്ച് അച്ഛനോട് പറയുമെന്ന് പറഞ്ഞതിന് ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി.. ഡല്‍ഹി ഗാസിയാപുരില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തില്‍ 29 കാരിയായ അമ്മയെയും 23 കാരനായ കാമുകന്‍ സുധീറിനെയും പോലീസ് അറസ്റ്റ് ചെയ്തു. അവിഹിത ബന്ധം കുട്ടിയറിഞ്ഞതിനാലാണ് തങ്ങള്‍ കുട്ടിയെ കൊലപ്പെടുത്തിയ കാര്യം ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

 

അമ്മയെയും കാമുകനെയും പ്രത്യേക സാഹചര്യത്തില്‍ കുട്ടി കണ്ടിരുന്നു. ഇതേകുറിച്ച് അച്ഛനോട് പറയുമെന്ന് കുട്ടി പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ ഇവര്‍ കുട്ടിയുടെ കഴുത്തറക്കുകയായിരുന്നു. കാമുകനാണ് കഴുത്തറുത്തത്. അമ്മ ഇരുകൈകളും പിടിച്ച് വെക്കുകയും ചെയ്തു.

 

കൊലപ്പെട്ട ആറ് വയസ്സുകാരിക്ക് പുറമെ നാലും, രണ്ടും വയസ്സുള്ള മറ്റ് രണ്ട് മക്കള്‍ കൂടി ഇവര്‍ക്കുണ്ട്. നഗരത്തില്‍ കൈവണ്ടി വലിക്കുന്ന ജോലിക്ക് പോവുന്ന ഭര്‍ത്താവ് ബുധനാഴ്ച വൈകുന്നേരം മദ്യപിക്കാന്‍ പുറത്തുപോയ സമയത്താണ് സുധീര്‍ വീട്ടിലേക്കെത്തിയതും ശരിയല്ലാത്ത രീതിയില്‍ ഇരുവരെയും മകള്‍ കാണുന്നതും. തുടര്‍ന്നാണ് കുട്ടിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. കൊലചെയ്യാന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

 

OTHER SECTIONS