പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു; മലയാളി സൈനികൻ കശ്‍മീരിൽ അറസ്റ്റിൽ

By sisira.20 07 2021

imran-azhar

 

 

 

ചവറ (കൊല്ലം): പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സൈനികനെ കശ്മീരിൽ നിന്നു പിടികൂടി.

 

ചവറ കോട്ടയ്ക്കകം ചേരിയിൽ പുത്തൻ വീട്ടിൽ മനുമോഹൻ (32) ആണ് അറസ്റ്റിലായത്. ലഡാക്കിലെ ലേയിൽ ചുമ്മതാങ്ങിൽ നിന്നു സൈന്യത്തിന്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു.

 

മറ്റൊരു കേസുമായി ബന്ധപ്പെട്ട് മൊഴി നൽകുന്നതിനിടെയാണ് 2019-ൽ സൈനികൻ പീഡിപ്പിച്ച വിവരം മജിസ്ട്രേട്ടിനോടും പൊലീസിനോടും പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതേത്തുടർന്നായിരുന്നു അറസ്റ്റ്.

 

OTHER SECTIONS