കണ്ണൂരിൽ അച്ഛനെ മകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി

By BINDU PP.29 Aug, 2017

imran-azhar

 


കണ്ണൂര്‍: അച്ഛനെ മകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കണ്ണൂര്‍ പുലിക്കുരുമ്പയിലാണ് സംഭവം. പുലിക്കുരുമ്പക്കടുത്ത് കൈതളത്തെ തുണ്ടത്തില്‍ ആഗസ്തി81 ആണ് മരിച്ചത്. മകന്‍ ബേബിആണ് ആഗസ്തിയെ തലയ്ക്കടിച്ചത്. ബേബിയെ കുടിയാന്മല പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണ് സംഭവം. അടിയേറ്റ് ബോധരഹിതനായി നിലത്തുവീണ ആഗസ്തിയെ അയല്‍വാസികള്‍ ചേര്‍ന്ന് ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നാട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ച്‌ സ്ഥലത്തെത്തിയ പോലീസ് മകനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആഗസ്തി മകന്‍ ബേബിയോടൊപ്പമായിരുന്നു താമസം. ബേബിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് വിവരം.

loading...

OTHER SECTIONS