മദ്യലഹരിയിലായ പിതാവ് മുഖത്ത് മൂത്രമൊഴിച്ചതിന് മകൻ അച്ഛനെ കുത്തിക്കൊന്നു

By Anju N P.17 Jan, 2018

imran-azhar

 

 

മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു.കോയമ്പത്തൂരിലാണ് സംഭവം. രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ കെ. സെല്‍വരാജനെയാണ് 27 വയസ്സുകാരനായ ദീപസ്വരൂപ് കുത്തിക്കൊന്നത്.

 

കഴിഞ്ഞ ദിവസമാണ് ദീപ സ്വരൂപിന്റെ മാതാവ് അമേരിക്കയിലേക്ക് പോയത്. തുടര്‍ന്ന് വീട്ടില്‍ ഇരുവരും മാത്രമെ ഉണ്ടായിരുന്നുള്ളു. വീട്ടില്‍ മദ്യപിച്ചെത്തിയ മകനുമായി സെല്‍വരാജ് വഴക്കായി. രാത്രി മദ്യ ലഹരിയിലായ ഇയാള്‍ മകന്റെ മുഖത്ത് മൂത്രമൊഴിക്കുകയായിരുന്നു.

 

ഇതേത്തുടര്‍ന്ന് അച്ഛനുമായി ദീപസ്വരൂപ് വഴക്കിട്ടു. വഴക്ക്മൂത്ത് കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആര്‍.എസ്. പുരം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

OTHER SECTIONS