സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിക്കൊന്നു

By Neha C N.25 08 2019

imran-azhar




കൊച്ചി: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോതമംഗലം നാഗഞ്ചേരിയിലാണ് കൊലപാതകം നടന്നത്. കല്ലിങ്കപ്പറമ്പില്‍ കുട്ടപ്പന്റെ ഭാര്യ കാര്‍ത്തിയാനി (61) ആണ് കൊല്ലപ്പെട്ടത്. 34-കാരനായ മകന്‍ അനീഷ് കുമാറാണ് കാര്‍ത്ത്യായിനിയെ കൊലപ്പെടുത്തിയത്. സ്വത്തിനെ കുറിച്ചുള്ള തര്‍ക്കത്തിനൊടുവില്‍ പ്രകോപിതനായ അനീഷ് അമ്മയെ വെട്ടുകയായിരുന്നു. കൊലപാതകത്തിനു ശേഷം അനീഷ് പോലീസില്‍ കീഴടങ്ങി. പ്രതിക്ക് ചെറിയ തോതില്‍ മാനസിക പ്രശ്‌നങ്ങളുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

 

 

 

OTHER SECTIONS