' വാവയ്ക്ക് ചേട്ടന്റെ വിവാഹസമ്മാനം; കാമുകിയുടെ വീടിന് മുന്നില്‍ മുന്‍ കാമുകന്റെ ആത്മഹത്യ

By anju.13 10 2018

imran-azhar

 

'വാവയ്ക്ക് ചേട്ടന്റെ വിവാഹസമ്മാനം, മറക്കാന്‍ പറ്റുന്നില്ല വാവേ... അതോണ്ടാ പോകുന്നത്' അവസാനമായി ചുവരില്‍ കോറിയിട്ടാണ് സ്വന്തം ജീവനെടുത്തത്. പ്രണയിച്ച കാമുകി മറ്റൊരു വിവാഹത്തിന് സമ്മതം മൂളിയതോടെയാണ് നിഖില്‍ കാമുകിയുടെ തന്നെ വീട്ടിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. നിഖില്‍ എന്ന 22കാരന്‍

 


ഒക്ടോബര്‍ പത്ത് ബുധനാഴ്ച രാവിലെയാണ് ശൂരനാട് വടക്ക് നടുവിലേമുറി പൈങ്കുളത്തിന്റെ വടക്കതില്‍ ശശീന്ദ്രന്റെ മകന്‍ നിഖിലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് നിഖില്‍ ജീവനൊടുക്കിയതെന്ന് സമീപത്തെ ചുവരിലെ ആത്മഹത്യാക്കുറിപ്പില്‍നിന്ന് പൊലീസിന് വ്യക്തമായിരുന്നു.

 

' വാവയ്ക്ക് ചേട്ടന്റെ വിവാഹസമ്മാനം, മറക്കാന്‍ പറ്റുന്നില്ല വാവേ, അതോണ്ടാ പോകുന്നത്. നീ മറ്റൊരാളുടെ കൂടെ പോകുന്നത് കാണാന്‍ വയ്യ. സ്‌നേഹം ഞാന്‍ അഭിനയിച്ചിട്ടില്ല. ഇഷ്ടമാണ് ഒരുപാട്' .

 

ഈ ശാപം നീ എങ്ങനെ കളയുമെന്നും, എല്ലാവരും എന്നോട് ക്ഷമിക്കണമെന്നും ചെയ്തത് തെറ്റാണെന്ന് അറിയാമെന്നും നിഖില്‍ ചുവരില്‍ എഴുതിയിരുന്നു.

 

വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട നിഖിലും പെണ്‍കുട്ടിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നെന്നും, എന്നാല്‍ അടുത്തിടെ പെണ്‍കുട്ടി മറ്റൊരു വിവാഹത്തിന് സമ്മതിച്ചതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

 

ബുധനാഴ്ച പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അതിനിടെ, നിഖിലിന്റെ ആത്മഹത്യാക്കുറിപ്പും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിച്ചിരുന്നു.

OTHER SECTIONS