തന്‍സീറയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ വ്യാജസിദ്ധന്‍

By Subha Lekshmi B R.21 Aug, 2017

imran-azhar

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് വീട്ടമ്മ പട്ടാപ്പകല്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച സംഭവത്തിന് പിന്നില്‍ അന്ധവിശ്വാസമെന്ന് സൂചന. വ്യാജസിദ്ധന്‍റെ വിക്രിയകളാണ് അവിക്കര ജോമോന്‍റെ ഭാര്യ തന്‍സീറയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വിവരം. സംഭവദിവസം ഇവരുടെ താമസസ്ഥലത്ത് ദുര്‍മന്ത്രവാദം നടന്നിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. വ്യാജസിദ്ധന്‍ അബ്ദ ുഹന്മാന്‍ (58) ഇപ്പോള്‍ റിമാന്‍ഡിലാണ്.

 

മന്ത്രവാദത്തിന് മുന്പ് യുവതിയുടെ ഭര്‍ത്താവിനെ പൂജയ്ക്കുളള സാമഗ്രികള്‍ വാങ്ങാനെന്ന് പറഞ്ഞ് പുറത്തേക്കയച്ച വ്യാജസിദ്ധന്‍ ചില പൊടികള്‍ തീയിലിട്ട് പൂജയ്ക്കായി ഒരുക്കിയ മുറി മുഴ ുവന്‍ പുക നിറയ്ക്കുകയും പുകയേറ്റ് അര്‍ദ്ധബോധാവസ്ഥയിലായ യുവതിയുടെ രഹസ്യഭാഗങ്ങളില്‍ പച്ചകുത്തുകയും മറ്റും ചെയ്യുകയായിരുന്നു. ബോധം വന്നപ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സ ിലാക്കിയ തന്‍സീറ മനോവിഷമം മൂലം ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് വിവരം.

OTHER SECTIONS