പിണങ്ങി പോയ കാമുകിയെ തിരിച്ചു കൊണ്ടുവരാൻ മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

By Greeshma G Nair.19 May, 2017

imran-azhar

 

 

 

 


പാലാ: മാസങ്ങളോളം ഒരുമിച്ചു താമസിച്ച കാമുകി പിണങ്ങി പോയതിനെ തുടർന്ന് യുവാവ് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി . കാമുകി തിരികെയെത്തി വിളിച്ചതിനു ശേഷം യുവാവ് താഴെ ഇറങ്ങി .പൂഞ്ഞാർ സ്വദേശി ബിജുവാണ് മണിക്കൂറുകളോളം നാട്ടുകാരെയും പോലീസിനെയും വട്ടം ചുറ്റിച്ചത് .

 

ഇന്നലെ പൂഞ്ഞാറിലെ ബിജുവിന്റെ വീട്ടിലേക്ക് വരുന്നതിനിടയില്‍ ഇരുവരും പാലായില്‍ എത്തിയപ്പോള്‍ പിണങ്ങി. തുടര്‍ന്ന് യുവതി ഈരാറ്റുപേട്ടയിലെ സ്വന്തം വീട്ടിലേക്ക് പോകാന്‍ തയ്യാറായി. ഇതോടെയാണ് ബിജു ടവറിന് മുകളില്‍ കയറിയത്. യുവാവ് ടവറില്‍ കയറിയതറിഞ്ഞ് പോലീസും അഗ്നിശമന സേനയും നാട്ടുകാരുമെല്ലാം കൂടി.

 

പാലാ ബസ്സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിന് മുകളിലുള്ള ടവറിന്റെ മുകളിലായിരുന്നു യുവാവ് കയറിയത്. ഇന്നലെ പകല്‍ 11.30 യ്ക്കായിരുന്നു സംഭവം.

 

ടവറിൽ കയറിയ യുവാവ് യുവതിയുടെ മൊബൈല്‍ നമ്പര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതനുസരിച്ച് ഇരാറ്റുപേട്ട ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ ആള്‍ക്കാര്‍ വിളിച്ചു പറയുകയും ഇവര്‍ എത്തി ബിജുവിനോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെടുകയും ആയിരുന്നു.

ആത്മഹത്യ ശ്രമത്തിന് ബിജുവിനെതിരെ പോലീസ് കേസെടുത്തു .

.

OTHER SECTIONS