സൂര്യനെല്ലിയില്‍ അച്ഛന്‍ മകനെ വെടിവെച്ചു

By BINDU PP.16 Jul, 2017

imran-azhar

 

 


സൂര്യനെല്ലി: ഇടുക്കിയിലെ സൂര്യനെല്ലിയില്‍ അച്ഛന്‍ മകനെ വെടിവെച്ചു. അച്ഛന്‍കുഞ്ഞ് എന്ന വ്യക്തിയാണ് മകന് നേരെ വെടിയുതിര്‍ത്തത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ മകന്‍ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളെജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന അച്ഛന്‍ മകന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നു ലഭിക്കുന്ന വിവരം. കേസുമായി സംബന്ധിച്ച് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

OTHER SECTIONS