പലചരക്ക് കടയില്‍ വിളിച്ച് വരുത്തി ഏഴ് വയസ്സുള്ള തമിഴ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ചൈല്‍ഡ് ലൈന്‍ അന്വേഷണം തുടങ്ങി.

By RAJI MEJO.12 Feb, 2018

imran-azhar


മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ തമിഴ് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അന്വേഷണം തുടങ്ങി. എന്നാല്‍ ഇതുവരെ പോലീസ് അന്വേഷിച്ചിരുന്നില്ല. പലചരക്കുകടയില്‍ വിളിച്ചു വരുത്തി പെണ്‍കുട്ടിയെ 65 വയസ്സുള്ള കടയുടമ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് മൂവാറ്റുപുഴ പോലീസും അന്വേഷണം നടത്തുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയകുമാര്‍ പറഞ്ഞു.

കടയുടെ അടുത്ത് വാടകക്ക് താമസിക്കുന്ന തമിഴ് കുടുംബത്തിലെ പെണ്‍കുട്ടിയെ ആണ് ആളില്ലാത്ത സമയത്ത് കടയുടെ ഉള്ളിലേക്ക് വിളിച്ച് വരുത്തി കടയുടമ ഉപദ്രവിച്ചത്. മൂന്ന് ദിവസം മുമ്പ് നടന്ന സംഭത്തില്‍ കടയുടമയെയും മറ്റും ഭയന്ന് പോലീസില്‍ പരാതി നല്‍കാന്‍ പോലും ഇവര്‍ക്കായിട്ടില്ല. ഇതിനിടെയാണ് തിങ്കളാഴ്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചത്.

സ്‌കൂളിലെത്തിയും അന്വേഷണം നടത്തിയിട്ടുണ്ട്. ഇതിനിടെ പെണ്‍കുട്ടിയെയും സഹോദരിയെയും അമ്മയേയും ഭീ ഷണിപ്പെടുത്തി തമിഴ്നാട്ടിലേക്ക് പറഞ്ഞയച്ചതായും സംശയിക്കുന്നുണ്ട്. കേസ് കൊടുക്കാതിരിക്കാനും സമ്മര്‍ദ്ദമുണ്ട്. പണം കൊടുത്ത് പ്രശ്നം അവസാനിപ്പിക്കാനും ഈ കുടുംബത്തെ നാട്ടില്‍ നിന്ന് ഓടിക്കാനും നീക്കമുണ്ട്. കടയുടമക്കെതിരെ മുന്‍പും പരാതികള്‍ ഉണ്ടായിട്ടുണ്ടെന്ന് സ്ഥലവാസികള്‍ പറഞ്ഞു.

സ്ഥലത്തെ സന്നദ്ധ സംഘടനകളോ മറ്റ് സംവിധാനങ്ങളോ പാവപ്പെട്ട ഈ തമിഴ് കുടുംബത്തിന്റെ സഹായത്തിന് വന്നിട്ടില്ലെന്നതാണ് മറ്റൊരു പ്രശ്നം. ഗ്രാമ പ്രദേശത്തെ ഈ കടയില്‍ സ്ഥലത്തെ വീടുകളില്‍ നിന്ന് എല്ലായിപ്പോഴും കൊച്ചു കുട്ടികളും പെണ്‍കുട്ടികളും എല്ലാം തനിച്ച് വീട്ട് സാധനങ്ങള്‍ വാങ്ങാന്‍ ചെല്ലുന്നതാണ്.

 

 

OTHER SECTIONS