പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; അധ്യാപികയെ യുവാവ് ക്ലാസ് മുറിയില്‍ കയറി വെട്ടിക്കൊന്നു.

By anju.22 02 2019

imran-azhar

 

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച നിരസിച്ചു അധ്യാപികയെ യുവാവ് ക്ലാസ് മുറിയില്‍ കയറി വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ കുടലൂര്‍ ജില്ലയിലെ ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് സംഭവം. അഞ്ചാം ക്ലാസ് അധ്യാപികയായ രമ്യ എന്ന 23കാരിയെ രാജശേഖരന്‍ എന്ന യുവാവാണ് കൊന്നത്.


വിദ്യാര്‍ഥികള്‍ക്ക് കണക്ക് പഠിപ്പിക്കുന്നതിനായി രാവിലെ 8.30 ന് രമ്യ ക്ലാസ് മുറിയിലെത്തിയിരുന്നു. അപ്പോള്‍ ക്ലാസ്സില്‍ കുട്ടികളാരും തന്നെ ഉണ്ടായിരുന്നില്ല. ഈ സമയമാണ് കെ രാജശേഖര്‍ ഇവരെ ആക്രമിച്ചത്. രമ്യയുടെ കഴുത്തിനാണ് വെട്ടേറ്റത്. വെട്ടേറ്റുകിടന്ന രമ്യയെ സ്‌കൂളിലെ ശുചീകരണ ജീവനക്കാരിയാണ് ആദ്യം കാണുന്നത്. പക്ഷെ രമ്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.


കോളേജ് പഠനകാലത്ത് രാജശേഖരന്‍ രമ്യയോട് പ്രണാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ രമ്യ അത് നിരസിച്ചു. ഇതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

കൃത്യം നടത്തിയ ശേഷം, താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞുകൊണ്ട് പ്രതി സഹോദരിക്ക് സന്ദേശം അയക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

 

OTHER SECTIONS