അധ്യാപികയുടെ മരണം: മയ്യനാട് സ്വദേശി പിടിയിലായി

By praveen prasannan.06 Nov, 2017

imran-azhar

കൊല്ലം: സ്വകാര്യ സ്കൂള്‍ അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടി. മയ്യനാട് സ്വദേശി അബിന്‍ ആണ് അറസ്റ്റിലായത്.


കൊട്ടിയത്തെ സ്കൂളില്‍ അധ്യാപികയായിരുന്ന കാവ്യ ലാലിനെ ആഗസ്ത് 24നാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. അബിനും കാവ്യലാലും കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്നു.

എന്നാല്‍ വിവാഹം കഴിക്കണമെങ്കില്‍ കൂടുതല്‍ സ്ത്രീധനം വേണമെന്ന് അബിന്‍റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതോടെ നിരാശയിലായ അധ്യാപിക ജീവനൊടുക്കുകയായിരുന്നു.

ഇതോടെ അബിന്‍ മുംബെയിലേക്ക് മുങ്ങിയ അബിന്‍ അവിടെ ബാര്‍ ജീവനക്കാരനായി ജോലി നോക്കി. ഇതിനിടെ പരവൂര്‍ പൊലീസ് അവിടെയെത്തിയതറിഞ്ഞ് നാട്ടിലേക്ക് വണ്ടി കയറി. ഇതോടെ അറസ്റ്റിലാവുകയായിരുന്നു.

അധ്യാപികയുടെ മരണത്തില്‍ നേരിട്ട് പങ്കില്ലാത്തതിനാല്‍ ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

OTHER SECTIONS