മാനഭംഗം ചെറുത്ത പെണ്‍കുട്ടിക്ക് നേരേ ആസിഡാക്രമണം

By Kavitha J.08 Jul, 2018

imran-azhar

ചന്പാരന്‍: ബിഹാറിലെ കിഴക്കന്‍ ചന്പാരന്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയില്‍ മാനഭംഗശ്രമം ചെറുത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ആസിഡ് ആക്രമണമുണ്ടായി. പെണ്‍കുട്ടി മുത്തശിക്കും സഹോദരിക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്നു. ഈ സമയത്താണ് അകന്ന ബന്ധു മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടി ബഹളം വെച്ച് ചെറുത്തു നിന്നതോടെ പ്രതി ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. പെണ്‍കുട്ടി ആസ്പത്രിയിലാണ്. ആശുപത്രി അധികൃതര്‍ പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് പ്രതി ഒളിവിലാണ്. ഇയ്യാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.