തിരുവനന്തപുരം സ്വദേശിനിയെ പീഢിപ്പിച്ചയാളെ താമരശേരി പൊലീസ് പിടികൂടി

By online desk.13 Nov, 2017

imran-azhar

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിയുകയായിരുന്നു യുവാവിനെ പൊലീസ് പിടികൂടി. പെരുന്പുള്ളി ചെരുപ്ളാട് സ്വദേശി കുഞ്ഞുമോനെയാണ് താമരശേരി പൊലീസ് പിടികൂടിയത്.

വീടുകളിലെത്തി ഗൃഹോപകരണ വില്‍പന നടത്തുന്ന യുവതി തിരുവനന്തപുരം സ്വദേശിനിയാണ്. താമരശേരി കോരങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കന്പനി ജീവനക്കാരിയാണ് പീഢനശ്രമം ചെറുത്തപ്പോള്‍ ആക്രമണത്തിനിരയായത്.

ഒക്ടോബര്‍ 12നായിരുന്നു സംഭവം. ഉത്പന്നം വില്‍ക്കാന്‍ കുഞ്ഞുമോന്‍റെ വീട്ടിലെത്തിയ യുവതി മടങ്ങവെ അടുത്ത വീട് കാട്ടിത്തരാമെന്ന് പറഞ്ഞ് പിന്നാലെയെത്തിയ ഇയാള്‍ ജനവാസം കുറഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ട് പോയി പീഢിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

യുവതിയെ കാട്ടിലേക്ക് പിടിച്ച് വലിച്ച് കൊണ്ടു പോയായിരുന്നു പീഢിപ്പിക്കാന്‍ ശ്രമിച്ചത്. എതിര്‍ത്തപ്പോള്‍ കൊടിയ മര്‍ദ്ദനമാണുണ്ടായത്. ഒരുവിധത്തില്‍ ഓടി രക്ഷപ്പെട്ട യുവതി താഴ് ഭാഗത്തുള്ള വീട്ടില്‍ അഭയം തേടി. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനകം പ്രതി വനത്തിലേക്ക് ഓടിക്കയറി.

പൊലീസ് തെരച്ചില്‍ ദിവസങ്ങളോളം തുടര്‍ന്നെങ്കിലും ഇയാളെ കണ്ടു കിട്ടിയില്ല. കക്കാടന്പൊയിലിലെ ആദിവാസി ഊരില്‍ കഴിയുകയായിരുന്നു കുഞ്ഞുമോനെ താമരശേരി എസ് ഐ സായൂജിന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ 14 ദിവസത്തേക്ക് താമരശേരി കോടതി റിമാന്‍ഡ് ചെയ്തു.

 

 

 

 

 

loading...