വെമ്പായത്ത് വീട്ടില്‍ മോഷണ ശ്രമം

By online desk .16 01 2020

imran-azhar

 

 

വെമ്പായം: മോഷണ ശ്രമം നടന്നതായി പരാതി. കൊഞ്ചിറ വിഷ്ണു പ്രിയയില്‍ വിശ്വംഭരന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വീടിന്റെ മുന്നിലെ വാതിലിന്റെ ലോക്ക് പൊട്ടിച്ച നിലയിലായിരുന്നു. ഈ സമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല. വിശ്വഭരനും ഭാര്യയും എറണാകുളത്തുള്ള മകളുടെ അടുത്തു പോയിരിക്കുകയായിരുന്നു. പോകുമ്പോള്‍ വീട് നോക്കാനായി ഏല്പിച്ചിരുന്ന വിജയന്‍ ഇന്നലെ രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ഉടന്‍ വട്ടപ്പാറ പൊലീസില്‍ വിവരം അറിയിച്ചു. രാത്രിയിലാണ് മോഷണ ശ്രമം നടന്നതെന്നും പ്രാഥമിക അന്വേഷണത്തില്‍ വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടതായി കാണുന്നില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ വട്ടപ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി.

 

OTHER SECTIONS