തിരുവല്ലത്തെ വൃദ്ധയുടെ മരണം കൊലപാതകം: സഹായിയായ സ്ത്രീയുടെ കൊച്ചുമകൻ അറസ്റ്റിൽ

By Sooraj Surendran.12 01 2021

imran-azhar

 

 

തിരുവനന്തപുരം: തിരുവല്ലത്ത് വണ്ടിത്തടം പാലപ്പൂര്‍ റോഡ് യക്ഷിയമ്മന്‍ ക്ഷേത്രത്തിന് സമീപം വൃദ്ധ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. വെള്ളിയാഴ്ച വൈകീട്ട് നാലോട് കൂടിയാണ് വീട്ടിനുള്ളില്‍ ജാന്‍ബീവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

സംഭവവുമായി ബന്ധപ്പെട്ട് ജാന്‍ബീവിയുടെ സഹായിയായ സ്ത്രീയുടെ കൊച്ചുമകനെ പോലീസ് അറസ്റ്റ് ചെയ്തു.

 

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അലക്‌സാണ് അറസ്റ്റിലായത്. കവർച്ച ശ്രമത്തിന് പിന്നാലെ പിടിക്കപ്പെട്ടപ്പോഴാണ് അലക്സ് ജാന്‍ബീവിയെ തല ചുവരില്‍ ഇടിപ്പിച്ചത്.

 

മോഷ്ടിച്ച സ്വര്‍ണവും സ്വര്‍ണം വിറ്റ പണവും പൊലീസ് കണ്ടെടുത്തു.

 

ജാന്‍ബീവിയുടെ മകൻ സംഭവ സ്ഥലത്ത് ഇല്ലാതിരുന്നപ്പോഴാണ് അലക്സ് കൃത്യം നടത്തിയത്.

 

പോലീസ് അതിവിദഗ്ധമായാണ് പ്രതിയെ പിടികൂടിയത്.

 

OTHER SECTIONS