17കാരിക്ക് പീഡനം; അമ്മയും സഹോദരിയുമടക്കം നാല് പേർ കൂടി പിടിയിൽ

By Chithra.08 12 2019

imran-azhar

 

കൊല്ലം : കുരീപ്പുഴയിൽ 17കാരിയായ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ നാല് പേരെ കൂടി പിടികൂടി. പെൺകുട്ടിയുടെ അമ്മയും അനുജത്തിയും കൊട്ടിയത്ത് ഹോം സ്റ്റേ നടത്തുന്ന മിനി, ഷിജു എന്ന ദമ്പതികളുമാണ് അറസ്റ്റിലായത്.

 

കൗൺസിലിംഗ് നടത്തിയ സമയത്താണ് പെൺകുട്ടി താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് പുറത്ത് പറയുന്നത്. കുളിമുറി ദൃശ്യങ്ങൾ പുറത്ത് വിടും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ പെൺകുട്ടിയെ കുരുക്കിയത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

 

സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മായി അടക്കം നാലു പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. എന്നും ജോലിക്ക് പോകുന്നു എന്ന് പറഞ്ഞ് രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന പെൺകുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ ബന്ധുക്കൾ ഒരു മതസ്ഥാപനത്തിൽ പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.

OTHER SECTIONS