അയൽവാസികളായ ബാലികമാരെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി പീഡിപ്പിച്ചു

By Greeshma.G.Nair.18 Apr, 2017

imran-azhar

 

 

 

 
കുന്നംകുളം : വീട്ടിൽ കളിച്ചു കൊണ്ടിരുന്ന മൂന്ന് ബാലികമാരെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി പീഡിപ്പിച്ചു .കുന്നംകുളം നഗരസഭാ പ്രദേശത്തെ കീഴൂരിലാണ്‌ സംഭവം.

 

കാർത്തിക അംഗൻവാടിക്ക് സമീപം അയൽ വീടുകളിലെ കുട്ടികളാണ് പീഡനത്തിനിരയായത് . സ്‌കൂള്‍ അടച്ചതോടെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ വീട്ടില്‍ കളിക്കാനെത്തിയ ഒന്നിലും രണ്ടിലും മൂന്നിലും പഠിക്കുന്ന കുട്ടികളെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ചത് .

 

വീട്ടിൽ വന്ന ശേഷം ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടികളോട് വീട്ടുകാർ ചോദിച്ചപ്പോഴാണ് സംഭവം പുറത്തു വരുന്നത് .

 

പ്രതിയായ പ്ലസ് വൺ വിദ്യാർത്ഥി മുത്തച്ഛനൊപ്പമാണ് താമസിക്കുന്നത് . ഇന്നലെ വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ കുട്ടികളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.

 

പോക്‌സോ നിയമപ്രകാരം വിദ്യാര്‍ഥിക്കെതിരെ കേസെടുത്തു. പ്രതിയെ കണ്ടെത്താന്‍ പോലീസ്‌ അന്വേഷണമാരംഭിച്ചു.OTHER SECTIONS