ടിക് ടോക്ക് വിഡിയോകൾ പോണ്‍ സൈറ്റുകളിൽ ?

By ബിന്ദു .27 12 2018

imran-azhar

 

 

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ് ചൈനീസ് ആപ്പായ ടിക് ടോക്. ഇത്രയും ജനസമ്മിതി നേടിയ മറ്റൊരു ആപ്പും ഇതുവരെയും ജങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. പ്രായഭേദമന്യേ ഇതിൽ പെർഫോം ചെയ്യുന്നവരാണ് നമുക്കിടയിൽ ഉള്ളവർ. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈ ടിക് ടോക്കിനു പിന്നില്‍ വന്‍ ചതിക്കുഴികളുണ്ടെന്നും പല യുവതികളുടേയും ഫോട്ടോകളും വീഡിയോകളും പോണ്‍ സൈറ്റുകള്‍ക്കായി എടുക്കുന്നുവെന്നുമുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.കേവലം ലൈക്കുകൾക്കും ഷെയറുകൾക്കും വേണ്ടി പെൺകുട്ടികൾ അപ്‌ലൊഡ് ചെയ്യുന്ന ചില വീഡിയോകൾ കണ്ടാൽ ഞെട്ടുന്നതാണ്. അര്‍ധ നഗ്നവിഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. ടിക് ടോക്കില്‍ നിന്നുള്ള പല വിഡിയോകളും ഇതിനകം തന്നെ മുന്‍നിര പോണ്‍ സൈറ്റുകളിലും യുട്യൂബ്, ഫെയ്സ്ബുക് പോലും പൊതു പോര്‍ട്ടലുകളിലും ‘സെക്‌സ്’ എന്ന ടാഗോടെ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.ടിക് ടോക് പോസ്റ്റ് ഉടമയുടെ അനുമതിയോടെയല്ല ഈ കാര്യങ്ങളൊന്നും നടക്കുന്നത് എന്നതാണ് വസ്‌തുത. ടിക് ടോകിലെ 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ സെക്‌സി വിഡിയോകള്‍ മാത്രം ഉള്‍പ്പെടുത്തി വിഡിയോ ബ്ലോഗുകളും വെബ്സൈറ്റുകളും ചെയ്യുന്നവരുണ്ട്.സുരക്ഷിതമെന്ന ലേബലുണ്ടെങ്കിലും ടിക്ടോക്കില്‍ സെക്‌സ്, നഗ്‌ന ഫോട്ടോകളും വിഡിയോകളും ആവശ്യപ്പെടുന്നവരുടെ സംഖ്യ വര്‍ധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടിക്ടോക്കിന്റെ സ്ഥിരം ഉപയോക്താക്കളായ കുട്ടികള്‍ തന്നെ ഈ പരാതിയുമായി പരസ്യമായി രംഗതെത്തിയിട്ടുണ്ട്. കുട്ടികള്‍ പോസ്റ്റു ചെയ്ത വിഡിയോകള്‍ക്കു താഴെ കമന്റായും നഗ്‌ന ഫോട്ടോ ആവശ്യം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിഡിയോകളും നഗ്‌ന ഫോട്ടോകളും അന്വേഷിക്കുന്ന വ്യക്തിയെന്ന വിശേഷണത്തോടു കൂടിയ പ്രൊഫൈല്‍ വരെ ടിക്ടോക്കില്‍ കാണാം.

 

13 വയസിനു താഴെയുള്ള കുട്ടികളുടെ പോസ്റ്റുകള്‍ക്കു താഴെവരെ നഗ്‌ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങളുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത. 13 വയസിനു താഴെ പ്രായമുള്ളവര്‍ക്കു ടിക് ടോക് ഉപയോഗിക്കാനാകില്ല എന്നതാണ് ചട്ടം. നഗ്‌ന ഫോട്ടോകളുമായി ബന്ധപ്പെട്ട പതിവു ഹാഷ്ടാഗുകള്‍ ഉപയോഗിച്ചുള്ള സേര്‍ച്ചില്‍ ടിക്ടോക്കില്‍ നിന്നും ഉത്തരമൊന്നും തന്നെ ലഭിക്കില്ലെങ്കിലും ചില ഹാഷ്ടാഗുകള്‍ നയിക്കുന്നത് ഇത്തരം മേഖലകളിലേക്കാണ്. നഗ്‌ന ഫോട്ടോകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്ന അക്കൗണ്ടുകളെ ചുറ്റിപ്പറ്റിയുള്ളവരും നിരവധിയാണ്. കമന്റായോ സന്ദേശമായോ വിഡിയോയോ ഫോട്ടോയോ അയക്കാനോ പോസ്റ്റ് ചെയ്യാനോ ടിക്ടോക് അനുവദിക്കാത്തതിനാല്‍ ഇരയെ ആകര്‍ഷിക്കാനായി മറ്റുവഴികള്‍ തേടുന്നവരും നിരവധിയാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

നല്ല ബന്ധം സ്ഥാപിച്ച ശേഷം പിന്നീട് തുടര്‍ന്നുള്ള സൗഹൃദം മറ്റു ആപ്ലിക്കേഷനുകള്‍ വഴിയാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത്തരം അക്കൗണ്ടുകള്‍ ഒറ്റപ്പെട്ടതല്ല. ആയിരക്കണക്കിന് ഫോളവേഴ്‌സുള്ള അക്കൗണ്ടുകളുമുണ്ട്. കുട്ടികളെന്ന വ്യാജേന അക്കൗണ്ട് നിയന്ത്രിച്ചു നഗ്‌ന ഫോട്ടോകളും മറ്റും ആവശ്യപ്പെടുന്നവരുമുണ്ട്. എന്നാല്‍ ഒരു അക്കൗണ്ട് ഉടമയുടെ യഥാര്‍ഥ പ്രായം മനസ്സിലാക്കാനുള്ള സംവിധാനം നിലവിലില്ല.

OTHER SECTIONS