തൂത്തുക്കുടി കസ്റ്റഡി കൊലപാതകം ; എസ് ഐ അറസ്റ്റിൽ

By online desk .01 07 2020

imran-azhar


ചെന്നൈ : തൂത്തുക്കുടിയിലെ ഇരട്ട കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനെതിരെ കൊലപാതകത്തിന് കേസ് ചുമത്തി അറസ്‌റ്റ് ചെയ‌്തു.സബ് ഇന്‍സ്പെക്ടര്‍ രഘു ഗണേഷിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.കസ്റ്റഡി മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ മൂന്ന് പേരില്‍ ഒരാളായ സാത്താങ്കുളം എസ്.ഐ രഘു ഗണേഷാണ് അറസ്റ്റിലായത്.

 

ജൂൺ പത്തൊൻപത്തിനാണ് മൊബൈൽ കട അടക്കാൻ വൈകിയെന്നാരോപിച്ചു ജയരാജനെയും മകനെയും പോലീസ് അറസ്റ് ചെയ്തത്.പോലീസ് കസ്റ്റഡിയിൽ വെച്ച് ഇരുവരും അതി ക്രൂരമായ പീഡനങ്ങൾക്ക് വിധേയമാവുകയായിരുന്നു ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടാവുകയും ഇരുവരുടെയും നില അതീവ ഗുരുതരമാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

 

OTHER SECTIONS