കൊച്ചിയില്‍ വീട്ടില്‍ കയറി ഒന്നരവയസുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

By Online Desk.12 Jan, 2018

imran-azhar


കൊച്ചി: എറണാകുളത്ത് നെടുമ്പാശേരിയില്‍ പട്ടാപ്പകല്‍ വീട്ടീല്‍ അതിക്രമിച്ച് കയറി ഒന്നരവയസുകാരനെ തട്ടികൊണ്ടു പോകാന്‍ ശ്രമം. സംഭവത്തില്‍ ആസാം സ്വദേശ
ിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘത്തിലെ കണ്ണിയാണോ ഇയാള്‍ എന്ന് അന്വേഷണം തുടങ്ങി. പൊയ്ക്കാട്ടുശേ്ശരി മാണിയംകുളം സ്വദേശികളായ സാബു-നീന ദമ്പതികളുടെ ഒന്നര വയസുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.

 


ഈ സമയം കുട്ടിയുടെ മുത്തശി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന്റെ പരിസരത്ത് ആളിലെ്‌ളന്ന് മനസിലാക്കിയ ആസം സ്വദേശിയായ ലോഹിറാം നാക്ക്
ആദ്യം ഗേറ്റില്‍ അടിച്ച് ബഹളമുണ്ടാക്കി. പ്രായമായ സ്ത്രീ മാത്രമാണ് ഉള്ളിലുള്ളതെന്ന് മനസിലായതോടെ ഇവരില്‍ പരിഭ്രാന്തി സൃഷ്ടിക്കാനായി ശ്രമം. ഇതിനായി വീട
ിന്റെ മുന്‍വശത്തെ വാതില്‍ പുറത്ത് നിന്ന് പൂട്ടി.

 


ശബ്ദം കേട്ട് പരിഭ്രമിച്ച മുത്തശി ബീന വാതില്‍ കുറ്റിയിട്ടെങ്കിലും വടി ഉപയോഗിച്ച് വാതില്‍ തകര്‍ത്ത് ലോഹിറാം വീടിനുളളില്‍ കയറി. പിന്നീട് കുഞ്ഞിനെ പിടിച്ചു
വാങ്ങാനായി ശ്രമം. എതിര്‍ത്തതോടെ മുത്തശിയെ ആക്രമിച്ചു.

 


ഒപ്പം അടുക്കളയിലെ വാതിലും പാത്രങ്ങളും നശിപ്പിച്ചു. ഈ സമയം കുഞ്ഞിനെയും എടുത്ത് ബിന അയല്‍ വീട്ടിലേക്ക് ഓടി രക്ഷപെ്പട്ടു . തുടര്‍ന്ന് ബീനയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തി പ്രതിയെ കീഴ്‌പെ്പടുത്തുകയായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.

 

loading...

OTHER SECTIONS