മാധ്യമ പ്രവർത്തക സുബര്‍ണയെ അജ്ഞാത സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു

By uthara.01 Jan, 1970

imran-azhar

 ധാക്ക : 12 അംഗ അജ്ഞാത സംഘം ആനന്ദ് ടി വി   മധ്യപ്രവർത്തകയായ സുബര്‍ണ നോദിയെ വീട്ടിൽ  അതിക്രമിച്ച് കയറി വെട്ടി കൊന്നു .ചൊവ്വാഴ്ച രാത്രിയോടെ  ആണ് സുബർണയ്ക്ക് നേരെ ആക്രമണം നടന്നത് .കാളിങ് ബെൽ കേട്ട് വാതിൽ തുറന്ന സുബർണയ്ക്ക് നേരെയാണ്  അക്രമികൾ അക്രമണം നടത്തിയത് .പ്രദേശവാസികൾ ആക്രമണത്തിന് ഇരയായ സുബർണയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല .ബംഗ്ലാദേശ് മാധ്യമപ്രവർത്തകർക്കിടയിൽ സുബർണയുടെ കൊലപാതകം പ്രതിഷേധങ്ങൾക്ക് ഇടയാക്കി .പോലീസ് കേസ് അന്വേഷണം നടത്തുന്നുണ്ട് .