വിളപ്പില്‍ശാലയില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു

By online desk .13 01 2020

imran-azhar




തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ശാലയില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു, ലിജു സൂരി, ബിനുകുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ആക്രമണത്തില്‍ പരിക്കേറ്റ ലിജുവിന്റെ ബന്ധുകൂടിയായ ജയിനും കൂട്ടാളികളുമാണ് വെട്ടിയത്.

വെട്ടിയതിന് ശേഷം കൈ ബോംബ് എറിഞ്ഞു പ്രദേശത്ത് ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.

വിളപ്പില്‍ശാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം . ലിജുവിന്‍ തലയിലും കാലിലും പരിക്കുകളുണ്ട് ബിനുകുമാറിന്റെ കൈക്കും പരിക്കേറ്റു.

ലിജുവിന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. പൊലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത് എത്തി പരിശോധന നടത്തി.

 

OTHER SECTIONS